Sunday, December 14, 2025

കിടപ്പുമുറിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മൂക്കിനുസമീപം വെടിയേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ; ദുരൂഹത

തൊടുപുഴ : ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണർത്തിക്കൊണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മുറിയിൽ നിന്ന് ഉഗ്രശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കണ്ടെത്തിയത്.

പോലീസ് എത്തി നടത്തിയ പരിശോധനയിൽ തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് എടുക്കുകയുമായിരുന്നു. എന്നാൽ ഇന്നുച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചു. എന്നാൽ ഇയാളുടെ മുറിയിൽനിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കേസിൽ അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു .

Related Articles

Latest Articles