Sunday, May 19, 2024
spot_img

ലണ്ടനിൽ അക്രമാസക്തമായ കലാപം ; അമ്പതോളം പേര്‍ അറസ്റ്റില്‍;

ലണ്ടന്‍ :ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമായിരുന്നു രാജ്യത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം കിഴക്കന്‍ ഇംഗ്ലണ്ട് നഗരമായ ലെസ്റ്ററില്‍ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപത്തില്‍ അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഹിന്ദു മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളുകളാണ് പരസ്പരം അക്രമിച്ചത്.അക്രമസംഭവത്തില്‍ നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും, ആരാധനാലയത്തില്‍ ഉയര്‍ത്തിയിരുന്നു കാവി പതാക വലിച്ചെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ സ്‌മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് മുന്നില്‍ മുസ്ലീം മതവിഭാഗത്തില്‍ പെട്ട 200ഓളം പേര്‍ പ്രതിഷേധവുമായെത്തി. സ്‌പോണ്‍ ലെയ്നിലെ ദുര്‍ഗാഭവന്‍ ഹിന്ദു സെന്ററിലേക്ക് ‘അല്ലാഹു അക്ബര്‍’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് 200ഓളം ആളുകള്‍ തടിച്ചുകൂടിയതാണ് അക്രമത്തിനു കാരണമായത്. പ്രതിഷേധക്കാരെ തടയാന്‍ വന്‍ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ചിലര്‍ പൊലീസ് വലയം ഭേദിച്ച്‌ മതിലുകളില്‍ കയറാന്‍ ശ്രമിച്ചു.

ഇന്ത്യന്‍ സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിക്കുകയും ഇന്ത്യാക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലെസ്റ്ററിലുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരു മതവിഭാഗങ്ങളിലേയും നേതാക്കള്‍ ഒത്തുകൂടി സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles