Friday, May 3, 2024
spot_img

ഇൻഡി മുന്നണി ദിവസേന തകർന്നുകൊണ്ടിരിക്കുന്നു; അധികാരമോഹവും അഹങ്കാരവും മാത്രമാണ് അതിലെ ഓരോ വ്യക്തികളേയും നയിക്കുന്നത്; പരിഹാസവുമായി തരുൺ ചുഗ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. രാഹുലിനേയും സോണിയയേയും ഇൻഡി മുന്നണിയിലുള്ളവർ പോലും നേതാക്കളായി കണക്കാക്കുന്നില്ല. ഐക്യത്തോടെ മുന്നോട്ട് പോകാൻ അവർക്ക് ഈ നിമിഷം വരെ സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഇൻഡി മുന്നണിയിലുള്ളവർ പോലും രാഹുലിനേയും സോണിയയേയും നേതാക്കളായി കണക്കാക്കുന്നില്ല. എല്ലാവരും ഓരോ വഴിക്കാണ്. ഇതു തന്നെയാണ് ഇൻഡി മുന്നണി തകരാനുള്ള കാരണവും. അധികാരമോഹവും അഹങ്കാരവും മാത്രമാണ് അതിലെ ഓരോ വ്യക്തികളേയും നയിക്കുന്നത്. ദിവസേന തകർന്നു കൊണ്ടിരിക്കുന്ന ഒരു സഖ്യമാണത്. എല്ലാവരും സ്വന്തം വളർച്ച മാത്രമാണ് ലക്ഷ്യമിടുന്നത്. ഐക്യത്തോടെ മുന്നോട്ട് പോകാൻ അവർക്ക് ഈ നിമിഷം വരെ സാധിച്ചിട്ടില്ല’ ഇന്ൻ അദ്ദേഹം പറഞ്ഞു.

അതേസമയം, എൻഡിഎ സഖ്യം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കരുത്തോടെയാണ് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഐക്യത്തോടെയാണ് ഇതിലെ ഓരോ അംഗങ്ങളും നിലകൊള്ളുന്നത്. സ്വന്തം കുടുംബമായാണ് പ്രധാനമന്ത്രി ഈ സഖ്യത്തിലെ ഓരോരുത്തരേയും പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ ചിന്തയിലൂടെ എൻഡിഎയിലെ ഓരോ നേതാക്കളും വലുതായിക്കൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിയിലൂടെയുമാണ് രാജ്യം വളരുന്നതെന്ന് അദ്ദേഹത്തിന് വ്യക്തമായിട്ടറിയാം. സ്വന്തം ലാഭം നോക്കാതെ രാജ്യത്തിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെന്നും” അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles