പാലക്കാട്: വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയ എസ് എഫ് ഐ നേതാവ് കെ വിദ്യ ഒളിവിൽത്തന്നെ കഴിയുകയാണ്.അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും.അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
അതേസമയം വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും, പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു. എന്നാല്‍ വീടു പൂട്ടിയ നിലയിലായിരുന്നു.തുടര്‍ന്ന് അടുത്തുള്ള ബന്ധുക്കളില്‍ നിന്നും താക്കോല്‍ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂറാണ് വീട്ടില്‍ പരിശോധന നടത്തിയത്.

