ബോളിവുഡ് സൂപ്പർ താരമാണ് അനുപം ഖേർ. ഇന്ത്യൻ സിനിമയിൽ അതുല്യ പ്രതിഭയാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിൽ നിരവധി വര്ഷങ്ങളായി സാന്നിത്യം അറിയിക്കുന്ന നടനുമാണ്. ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയിത താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അദ്ദേഹം അഭിനയിച്ച പുതിയ ചിത്രമാണ് കശ്‌മീരി files. അതിൽ അഭിനയിച്ച ആ അനുഭവത്തെ പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഈശ്വരൻ്റെ കൃപയും നിങ്ങളുടെ ഒക്കെ അനുഗ്രഹവും സ്നേഹവും കൊണ്ട് ഏകദേശം 500ലധികം സിനിമകൾ ചെയ്യാൻ കഴിഞ്ഞു, ഞാൻ അനുപംഖേർ ആണ്. കഥാപാത്രം ആവാറുണ്ട് അഭിനയിയ്ക്കാറുണ്ട് നിങ്ങളെ ഒക്കെ കരയിപ്പിയ്ക്കാറും ചിരിപ്പിയ്ക്കാറും ഒക്കെയുണ്ട്.
പക്ഷേ ഇത്തവണ എനിയ്ക്ക് കഥാപാത്രം ആവുകയോ അഭിനയിയ്ക്കേണ്ടിയോ ചെയ്യേണ്ടി വന്നില്ല മാത്രവുമല്ല “കാശ്‌മീരി ഫയൽസ്” എന്ന സിനിമ ഡയലോഗുകൾ നിറഞ്ഞൊരു കഥ പോലുമല്ല. 32 വർഷങ്ങൾക്കു മുൻപ് ലക്ഷക്കണക്കിനു കാശ്‌മീരി ഹിന്ദുക്കൾ കൂട്ടക്കൊലകളും പാലായനം നേരിടേണ്ടി വന്നു. നമ്മുടെ സഹോദരിമാർ സഹോദരന്മാർ പ്രായമായവർ കുട്ടികൾ എന്നു വേണ്ട എൻ്റെ പ്രിയപ്പെട്ട എല്ലാവരും തന്നെ കൈകാലുകൾ ശരീരം ആത്മാവ് എല്ലാം തന്നെ ഒരു രാത്രിയിൽ ജിഹാദികൾ തച്ചുടച്ചു കളഞ്ഞു.
90 കോടി ജനങ്ങളുള്ള ഈ നാട് ഇതേകുറിച്ച് ഒന്നും അറിഞ്ഞില്ല, പോലീസുകാർ ആവട്ടെ അപ്രത്യക്ഷമായി, പട്ടാളം ഒളിച്ചിരുന്നു, മാധ്യമങ്ങളാവട്ടെ ബധിരരും മൂകരുമായി മാറി. അന്ന് കാശ്‌മീരിൽ നിന്നും നമ്മൾ ഹിന്ദുക്കളെ അവിടെനിന്നും നാടുകടത്തി. പ്രാണാ ഖഞ്ചു ആരായിരുന്നു? സരള ഭട്ടിനു എന്ത് സംഭവിച്ചു? ജെയ്ജ ടിക്കുവിൻ്റെ തെറ്റെന്തായിരുന്നു? ഇതൊന്നും ആർക്കും അറിയില്ല
ലസികോൾ, നീൽ കണ്ഡ് കഞ്ചു, ടിക്കാ ലാൽ ടബ്ലു, സർവ്വാനന്ത് പ്രേമി, പ്രേം നാഥ് ഭട്ട്, ഇതെല്ലാം ആരുടെ പേരുകളാണ്..??!!

