Sunday, January 11, 2026

‘ദ കാശ്മീര്‍ ഫയല്‍സ്’ വിജയകുതിപ്പിലേയ്ക്ക് ; മൂന്ന് ദിവസം കൊണ്ട് നേടിയത്, മുപ്പത് കോടിക്ക് മുകളില്‍ കളക്ഷൻ

സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദ കാശ്മീര്‍ ഫയല്‍സ്’. ഏറെ നിരൂപക പ്രശംസ നേടിയ ദ താഷ്‌കന്റ് ഫയല്‍സ് എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹം ‘ദ കാശ്മീര്‍ ഫയല്‍സ്’ ഒരുക്കിയത്.

മാര്‍ച്ച്‌ 11നാണ് ചിത്രം പ്രേഷകരിലേക്കെത്തിയത്. മാര്‍ച്ച്‌ 11നാണ് ചിത്രം പ്രേഷകരിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റ്റീവ് ടോക്കാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം കൊയ്യുകയാണ്.

ആദ്യദിനം മാത്രം കശ്മീര്‍ ഫയല്‍സ് ശേഖരിച്ചത് 4.25 കോടിയാണ്. പോസിറ്റീവ് പ്രതികരണത്തോടെ രണ്ടാം ദിനം 10.10 കോടി. മൂന്നാം ദിവസം കളക്ഷന്‍ വീണ്ടും ഉയരുകയും ചിത്രം ബോക്‌സ് ഓഫീസില്‍ 17.25 കോടി നേടി. മൊത്തത്തില്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് ദിവസം കൊണ്ട് 31.6 കോടി ചിത്രം നേടി.

Related Articles

Latest Articles