ആഗോള തീവ്രവാദത്തിലേയ്ക്ക് രാജ്യത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ ഈറ്റില്ലമായ കേരളം അഭ്രപാളിയിലും ചർച്ചാവിഷയമാകുന്നു. സുദിപ്തോ സെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ മെയ് 05 ന് തീയറ്ററുകളിലെത്തും. ലവ് ജിഹാദ് എന്ന കെണിയിൽപ്പെട്ട് ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു ഇത്. ആദഹ് ശർമ്മ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ ചർച്ചാവിഷയമായിട്ടുണ്ട്.
മുസ്ലിം കൂട്ടുകാരിയുടെ നിർബന്ധത്തിനും ഉപദേശത്തിനും വഴങ്ങി പ്രണയത്തിലേക്കും മതം മാറി തീവ്ര ഇസ്ലാമിക മതമൗലികവാദത്തിലേക്കും അവിടെനിന്നു ഐ എസിലേക്കും എത്തിപ്പെടുന്ന ശാലിനി എന്ന മലയാളി പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ‘ദ കേരളാ സ്റ്റോറി’. മതം മാറി വിവാഹിതയായ ശേഷം ശാലിനി ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും തുടർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതുമാണ് കഥ. അവിടെ വച്ച് നേരിടുന്ന ക്രൂരമായ പീഡനങ്ങളും ട്രെയിലറിൽ പ്രകടമാണ്. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന നിരവധി പെൺകുട്ടികൾ കേരളത്തിൽ നിന്നും ലവ് ജിഹാദിലൂടെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതാണ് ചിത്രത്തിന്റെ തിരക്കഥ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അടക്കം കേരളത്തിൽ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ റിക്രൂട്ടിങ് ഏജൻസികളായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹം ഇതിനെ ആശങ്കയോടെ കാണുമ്പോഴും സർക്കാരും കോടതികളും ലവ് ജിഹാദ് വസ്തുതയല്ലെന്ന നിലപാടിലാണ്. ഇതിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുന്ന പ്രമേയമാണ് ‘ദ കേരളാ സ്റ്റോറി’ പറയുന്നത്. കശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന ‘ദ കശ്മീരി ഫയൽസിന്’ നേരത്തേ വൻ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.
ടീസർ ഇറങ്ങിയപ്പോൾ തന്നെ ഇടത് ജിഹാദി സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമയുടെ റിലീസിനെ എതിർത്തിരിക്കുന്നത്. സൺ ഷൈൻ പിച്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃതലാൽ ഷായാണ് നിർമ്മിച്ചിരിക്കുന്നത്. സുര്യപാൽ സിംഗ്, സുദിപ്തോ സെൻ, വിപുൽ അമൃതലാൽ ഷാ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്

