Sunday, May 19, 2024
spot_img

കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷൻ! തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; ഫ്ളാഗ് ഓഫ് ഓൺലൈനായി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികളും മറ്റ് അതിഥികളും ചടങ്ങിൽ‌ പങ്കെടുക്കും.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാകുന്നത് . ആകെ ചെലവ് 7377കോടിരൂപ. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിക്കും.

കേരള തനിമ പ്രകടമാകും വിധത്തിലാണ് സ്റ്റേഷന്റെ നിർമ്മാണം. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടനെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

Related Articles

Latest Articles