Wednesday, May 15, 2024
spot_img

കെ.എസ്.യു നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്;ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ

കെ.എസ്.യു നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ പട്ടികയിലെ പ്രായപരിധി സംബന്ധിച്ചുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് കടന്നത്.കെ.പി.സി.സി ഓഫീസിൽ വച്ച് കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരൻ്റ പ്രായം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്.

പിന്നീട് അഭിപ്രയവ്യത്യാസങ്ങൾക്ക് പിന്നാലെ തമ്മിലടിയും അരങ്ങേറുകയായിരുന്നു.എ, ഐ ഗ്രൂപ്പ് നേതാക്കൾ സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറിനെതിരെ വിമർശനമുയർത്തി. നേരത്തെ സംസ്ഥാന കമ്മിറ്റിയിലെ ചിലർ രാജിവച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തിട്ടും പ്രശ്നപരിഹാരം ആവാത്തത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയാവുകയാണ്.

Related Articles

Latest Articles