Tuesday, May 21, 2024
spot_img

പ്രധാന പൈപ്പ് ലൈൻ പൊട്ടി; കൊച്ചി നഗരത്തിൽ ഇന്നുംനാളെയും കുടിവെള്ള വിതരണം മുടങ്ങും, അറ്റകുറ്റപണികൾ ആരംഭിച്ചു

കൊച്ചി: നഗരത്തിലെ പ്രധാന പൈപ്പ് ലൈനായ കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന്‍ പരിധിയിലുള്‍പ്പെട്ട പൈപ്പ്ലൈനിന് തകരാർ സംഭവിച്ചതിനാൽനഗരത്തിലിന്നുംനാളെയുംകുടിവെള്ള വിതരണംമുടങ്ങും. തമ്മനം- പാലാരിവട്ടം റോഡിലാണ് പൈപ്പ്‌പൊട്ടികിടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കടവന്ത്ര, കതൃക്കടവ്, തമ്മനം, കലൂര്‍, ദേശാഭിമാനി, കറുകപ്പിള്ളി, പോണേക്കര, ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല ചളിക്കവട്ടം, പൊന്നുരുന്നി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരപരിധിയിലുളള 33 മുതല്‍ 44 വരെയുള്ള ഡിവിഷനുകളിലും 46, 47, 70,71, 72 ഡിവിഷനുകളിലും ചേരാനല്ലൂര്‍ പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Related Articles

Latest Articles