Wednesday, May 22, 2024
spot_img

‘വീല്‍ചെയറിലിരുന്ന് പോലും തന്റെ കടമ നിറവേറ്റിയ വ്യക്തി, ഞങ്ങളെ നയിക്കാന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ് ഉണ്ടാകട്ടെ’; മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ചെയറിലിരുന്ന് പോലും തന്റെ കടമ നിറവേറ്റിയ വ്യക്തിയാണ് അദ്ദേഹം. ഇത്രയും കാലം അദ്ദേഹം ഈ സഭയെയും രാജ്യത്തെയും നയിച്ച രീതി ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായുകയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം ബാധിച്ച് അവശനായി ഇരിക്കുന്ന സമയത്തും മന്‍മോഹന്‍ സിംഗ് വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി വോട്ട് ചെയ്തു. ഇത് ഒരു പാര്‍ലമെന്റ് അംഗത്തിന് തന്റെ കടമകളെക്കുറിച്ച് എത്രമാത്രം ബോധ്യം ഉണ്ടാകണമെന്നതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു. ഞങ്ങളെ നയിക്കാന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles