Saturday, May 18, 2024
spot_img

മഡഗാസ്‌കറിൽ ഉണ്ടായ ചുഴലിക്കാറ്റ് ; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, തെക്കൻ കേരളത്തിൽ മഴ സാധ്യത കൂടുതൽ

തിരുവനന്തപുരം :മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതോടെ മഴ പെയ്തേക്കും.ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിക്കും.

നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ലഭിക്കുകയാണ്. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.

Related Articles

Latest Articles