Tuesday, May 21, 2024
spot_img

നബിദിനഘോഷയാത്രയിൽ ദേശീയ പതാക വികൃതമാക്കി അപമാനിച്ചു ! വൈറലായി വീഡിയോ

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ഇന്നലെ ആഘോഷിച്ചിരുന്നു. മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നബിദിന റാലികൾ നടത്തുകയുണ്ടായി. പ്രധാനമായും മദ്രസകൾ കേന്ദ്രീകരിച്ചാണ് റാലികൾ നടന്നത്. ഇപ്പോഴിതാ, ഇന്നലെ നടന്ന നബിദിനാഘോഷ യാത്രയിൽ ദേശീയപതാകയെ വികൃതമാക്കി ചിത്രീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ബൽദിരായ് മാർക്കറ്റ് ഏരിയയിൽ നടന്ന ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നിരിക്കുന്നത്. അറബിവാക്യങ്ങൾ എഴുതിയ ദേശീയപതാകയാണ് നബിദിനഘോഷയാത്രയ്ക്ക് ഉപയോഗിച്ചത്. അതേസമയം, ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. പതാകയെ അപമാനിച്ചതിന് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, പതാകയുടെ നടുവിൽ അറബി എഴുത്ത് ഒട്ടിച്ചിട്ടുണ്ട്, ഒറ്റനോട്ടത്തിൽ ഷഹാദ അതായത് ഇസ്ലാമിക വിശ്വാസ പ്രതിജ്ഞ പോലെ തോന്നുമെങ്കിലും, പതാകയിൽ കൃത്യമായി എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, സംഭവത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചവരോട് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും രംഗത്തെത്തുന്നത്. ദേശീയ പതാകയെ വികൃതമായി ചിത്രീകരിച്ചവരെ ഉടൻ കണ്ടെത്തണമെന്നും തക്കതായ ശിക്ഷ നടപടി സ്വീകരിക്കണമെന്നും തന്നെയാണ് പലരുടെയും ആവശ്യം.

Related Articles

Latest Articles