Tuesday, May 21, 2024
spot_img

ഇത് ഭാരതത്തിന്റെ സുവർണ്ണകാലഘട്ടം; രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടു, പകുതിയിലേറെ വനിതകളുടേതാണെന്നത് ആവേശമുണ്ടാക്കുന്നു, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജന്‍ ധന്‍ പദ്ധതിയുമായി ബന്ധ പ്പെട്ട് അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ടുകളിൽ പകുതിയിലേറെപ്പേരും സ്ത്രീകളാണെന്നതിൽ അഭിമാനമുണ്ടെന്നും ഇത് ഭാരതത്തിന്റെ സുവർണ്ണകാലഘട്ടമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമ, ചെറു നഗര പ്രദേശങ്ങളിലാണ് അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ഉള്ളത്, അത് എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിന്റെ സൂചകമാണെന്നും പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ കുറിച്ചു.

ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലുള്ളവരാണെന്നും, 2.03 ലക്ഷം കോടി രൂപയാണ് ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമുള്ളതെന്നും 34 കോടി റൂപേ കാര്‍ഡ് ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്കു സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles