സംസ്ഥാനത്ത് ഡെങ്കിപ്പനി എലിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു.ഇന്നലെ 79 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയിൽ ആണ് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമുള്ളത്.33 പേർക്കാണ് ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരിൽ ചിക്കൻപോക്സ്, 17 പേരിൽ മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു.
അതേസമയം പത്തനംതിട്ടയിൽ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തിൽ തുടർ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഏത് പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരിക.

