Sunday, June 2, 2024
spot_img

മുതലപ്പൊഴി അപകടങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യം; ഇന്ന് മന്ത്രിതല യോഗം ചേരും

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും. പൊഴിയിൽ അടിയുന്ന മണൽ പമ്പ്‌ ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര ചർച്ചകൾ സജീവമായത്. അതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ ഫിഷറീസ് വിദഗ്ധരടങ്ങിയ കേന്ദസംഘം ഇന്ന് മുതലപ്പൊഴി സന്ദർശിക്കും. നാളെ അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതാലപ്പൊഴിയിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles