Monday, April 29, 2024
spot_img

സിപിഐഎം സംസ്ഥാന സമിതി യോഗം; ഇ പി ജയരാജന്‍ ആരോപണങ്ങളിൽ വിശദീകരണം നൽകും, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ ചർച്ച ചെയ്യും

ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചും , പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ചുമുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ കുറിച്ചും സമിതി ചർച്ച ചെയ്യും.

ഇ പി ജയരാജനെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതി യോഗമാണിത്. യോഗത്തിൽ പങ്കെടുക്കുന്ന ഇ പി ജയരാജന്‍ ആരോപണങ്ങളിൽ വിശദീകരണം നൽകും. ബജറ്റിനെതിരെ നടക്കുന്ന പ്രതിപക്ഷ സമരം നേരിടാനുള്ള തന്ത്രങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

Related Articles

Latest Articles