Tuesday, May 7, 2024
spot_img

പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചു; കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിയെടുക്കാനൊരുങ്ങി എൻസിപി

ആലപ്പുഴ: പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിക്കൊരുങ്ങി എൻ സി പി. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നാണ് വിവരം. നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തി സീറ്റ് കൈക്കലാക്കാൻ സംസ്ഥാന ഭാരവാഹിയായ റെജി ചെറിയാൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തോമസ് കെ തോമസ് ഉയർത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്‌ക്കെതിരെയും തോമസ് ആരോപണമുന്നയിച്ചിരുന്നു

സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ ആരോപണം ഉന്നയിച്ചത് അച്ചടക്ക നടപടിയായി കണ്ട് നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. എന്നാൽ നടപടിയെടുത്താലും പിന്നാട്ടില്ലെന്ന നിലപാടിലാണ് തോമസ്‌

Related Articles

Latest Articles