Sunday, May 19, 2024
spot_img

ലഹരിക്കെതിരെ പോരാടാനുറച്ച് ;സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കും,ലഹരിക്കെതിരെ സംസ്ഥാനം ഒറ്റകെട്ടായി പ്രവർത്തിക്കുകയാണെന്ന് ഡിജിപി അനിൽ കാന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് എതിരെ സംസ്ഥാനം ഒറ്റകെട്ടായി പ്രവർത്തിക്കുകയാണെന്നും,ലഹരിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വ്യക്തമാക്കി.ലഹരി വളർന്ന് വരുന്ന തലമുറയെ വളരെയേറെ സ്വാധീനിച്ച കഴിഞ്ഞുവെന്നും,അതിൽ നിന്നും മുക്തി നേടാൻ കൂട്ടായ പരിശ്രമങ്ങൾ കൊണ്ടേ മതിയാകൂ എന്നും ഡി ജി പി കൂട്ടിച്ചേർത്തു

പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ അന്വേഷണത്തെ ഊർജിതമായി തന്നെ നടത്തും.ഇതിൽ സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു.കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു.

Related Articles

Latest Articles