Monday, May 6, 2024
spot_img

തലസ്ഥാനത്ത് ആള്‍ദൈവം ചമഞ്ഞ് കവർച്ച; 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു,പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ആള്‍ദൈവം ചമഞ്ഞ് കവർച്ച.സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞു.വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

വിശ്വംഭരന്റെ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് ആള്‍ദൈവം ചമഞ്ഞെത്തിയവർ കവർന്നത്. കളിയിക്കാവിള സ്വദേശി വിദ്യയ്ക്കും സംഘത്തിനുമെതിരെയാണ് പരാതി.പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles