Wednesday, October 7, 2026

ജനങ്ങളാണ് രാജാവ് ; പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ച് യോഗി !

കേരളത്തിൽ നവകേരള സദാസെന്ന പേരിൽ കേരള സർക്കാർ കാണിച്ചു കൂട്ടുന്നതെല്ലാം അവർക്ക് തന്നെ വിനയാകുകയാണ്. പ്രധാനമായും ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് എന്ന് പറഞ്ഞു കൊണ്ടാണ് നവകേരള സദസ് ആരംഭിച്ചത്. എന്നാൽ, ജനങ്ങളെ നേരിട്ട് കണ്ട് പരാതി വാങ്ങുന്നില്ലെന്നു മാത്രമല്ല, ജനങ്ങളെ കണ്ടു സംസാരിക്കരുതെന്ന് കർശന നിർദേശമാണ് മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്. എന്നാൽ, ഇങ്ങനെ ജനങ്ങളെ നേരിട്ട് കാണാൻ പോലും പേടിക്കുന്ന മുഖ്യനും പരിവാരങ്ങളും കണ്ട് പഠിക്കേണ്ട ഒരു മുഖ്യമന്ത്രിയുണ്ട്. മറ്റാരുമല്ല, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ നേരിട്ട് കാണാൻ പേടിക്കുമ്പോൾ ജനതാ ദർശനം നടത്തി ശ്രദ്ധ നേടുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര പരിസരത്താണ് തന്നെ കാണാനെത്തിയ ജനങ്ങൾക്കിടയിലേയ്‌ക്ക് യോ​ഗി ആദിത്യനാഥ് ഇറങ്ങി ചെന്നത്. പൊതുജനങ്ങളെ സ്വീകരിച്ച ശേഷം, അദ്ദേഹം അവരുടെ പരാതികൾ നേരിട്ട് വാങ്ങുകയും ചെയ്തു. കൂടാതെ, പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്ക് യോ​ഗി ആദിത്യനാഥ് നൽകുകയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെയും സംവേദനക്ഷമതയോടെയും ശ്രദ്ധയോടെയും കേൾക്കാനും തൃപ്തികരമായ പരിഹാരങ്ങൾ ഉറപ്പാക്കാനും പോലീസ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും, അവ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ കാണാൻ എത്തിയവർക്ക് ഉറപ്പ് നൽകി. അതേസമയം, നേരത്തെ, ഡിസംബർ 4-ന് ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവന് മുന്നിൽ നടന്ന ജനതാ ദർശനിൽ 300 ഓളം പേരെ മുഖ്യമന്ത്രി കണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ ഓരോന്നായി യോഗി ആദിത്യനാഥ്‌ കേൾക്കുകയും അവരുടെ പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തന്റെ ഭരണകാലത്ത് ആരോടും അനീതി കാണിക്കില്ലെന്നും റവന്യൂ, പോലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യവും നിഷ്പക്ഷവുമായ തീർപ്പാക്കൽ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തായാലും, മുഖ്യമന്ത്രി പിണറായി വിജയന് മാതൃകയാക്കാവുന്ന ഒരു വ്യക്തി തന്നെയാണ് യോഗി ആദിത്യനാഥ്‌.

Related Articles

Latest Articles