Wednesday, December 31, 2025

വിമാനം തകര്‍ന്നു വീണു ! മലാവി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 10 പേർക്കു ദാരുണാന്ത്യം

ലണ്ടൻ : മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മലാവി വൈസ് പ്രസിഡന്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായ പത്ത് പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.

തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും മലാവി പ്രസിഡന്റ് വ്യക്തമാക്കി. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് ക്ലോസ് ചിലിമ യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാക്കുകയായിരുന്നു.

Related Articles

Latest Articles