Saturday, January 10, 2026

ഇടത് സർക്കാരിന്റെ അവഗണയ്‌ക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി തോട്ടം തൊഴിലാളികൾ ;വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിൽ കാര്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണ്ണയും

ഇടത് സർക്കാരിന്റെ കടുത്ത അവഗണയ്‌ക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി തോട്ടം തൊഴിലാളികൾ.കേരള പ്രദേശ് പ്ലാന്റേഷൻ മസ്‌ദൂർ ഫെഡറേഷന്റെ നേതൃത്വത്തിൽ തൊഴിൽ കാര്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

ഇന്ന് രാവിലെ 11 മണിയ്ക്കാണ് മാർച്ച്. ശമ്പള വർദ്ധനവ് നടപ്പിലാക്കുക,തൊഴിലാളികൾക്ക് ഒരു വീട് യാഥാർഥ്യമാക്കുക, തുടങ്ങിയവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.മുഖ്യമന്ത്രി ധാരാളം വാഗ്ദാനങ്ങൾ ആയിരുന്നു തോട്ടം തൊഴിലാളികൾക്ക് നൽകിയിരുന്നത്. എന്നാൽ ഇന്ന് അതെല്ലാം വെറും പാഴ്വാക്കുകളായി മാറിപ്പോയെന്നാണ് തൊഴിലാളികൾ വ്യക്തമാക്കക്കുന്നത്.ഇതിനെതിരെയാണ് ശക്തമായി പ്രതികരിക്കാൻ തൊഴിലാളികൾ ഒരുങ്ങുന്നത്.

Related Articles

Latest Articles