Monday, May 6, 2024
spot_img

ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ

കോഴിക്കോട് :ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബാലുശ്ശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടു മീത്തൽ ബാബു എന്ന മധുവിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു.

49 കാരനായ പ്രതി വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്നു.കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മഞ്ചേരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

Related Articles

Latest Articles