Wednesday, January 7, 2026

നാട്ടിലെ വൈദ്യുത ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് കവർച്ച; വീടുകളിൽ നിന്ന് നഷ്ടമാകുന്നത് കിണറിലെ മോട്ടോർ അടക്കം നിരവധി സാധനങ്ങൾ, പ്രതി പോലീസിന്റെ പിടിയിൽ

പാലക്കാട്: നാട്ടിലെ വൈദ്യുത ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് വീടുകൾതോറും കയറി മോഷ്ടിക്കുന്ന കള്ളനെ പോലീസ് പിടികൂടി. ചളവറ ചിറയിൽ അച്ചുതന്‍റെ മകൻ അനിൽ കുമാർ (45) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലെ മെയിൻ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത ശേഷമാണ്‌ പ്രതി വീടുകളിൽ കയറി മോഷ്ടിക്കുന്നത്. വീട്ടിലെ കിണറ്റിനുള്ളിലെ മോട്ടോർ അടക്കം നിരവധി സാധനങ്ങൾ ആണ് പ്രതി മോഷ്ടിക്കുന്നത്.

നിരന്തരം സാധനങ്ങൾ കാണാതാവുന്നതിനെ തുടർന്ന് പ്രദേശ വാസികൾ പരാതി നൽകിയപ്പോഴാണ് പോലീസ് സംഘം പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. എസ് ഐമാരായ ബി പ്രമോദ്, എ പ്രസാദ്, എ എസ് ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles