Wednesday, May 15, 2024
spot_img

പൊലീസ് ജീപ്പിന് മുകളിൽ കയറി പോലീസ് ജീപ്പ് അടിച്ച് തകർത്തു ;ഡി വൈ എഫ് ഐ നേതാവ് നിഥിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ് ! ശിക്ഷ ആറുമാസത്തേക്ക്

തൃശ്ശൂര്‍ :ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവായത്. ആറു മാസത്തേക്ക് നാടുകടത്താനാണ് ഉത്തരവിട്ടതെന്ന് ഡി ഐജി അജിതാബീഗം പറഞ്ഞു.

ഡിസംബര്‍ 22ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്തതുള്‍പ്പടെ ചാലക്കുടി, ആളൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു നിഥിന്‍ പുല്ലന്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസം ജയിലിലായിരുന്നു. കേസില്‍ ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്.

Related Articles

Latest Articles