Monday, June 3, 2024
spot_img

മദ്രസയിൽ അസ്മിയ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം;പോലീസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: ബാലരാമപുരംമദ്രസയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അസ്മിയയുടെ മരണത്തിൽ പോലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മിയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പോലീസ് സംഘം അന്വേഷിക്കുന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്

അൽ അമൻ എഡ്യൂക്കേഷൻ കോംപ്ലക്‌സ് മദ്രസയിലെ ചിലർ പെൺകുട്ടിയെ ശകാരിച്ചിരുന്നുവെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തിൽ ഇനി പോലീസിന്റെ കണ്ടെത്തലാകും നിർണായകമാവുക. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ് കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റൽ ലൈസൻസ് ഇല്ലെന്നായിരുന്നു പോലീസ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles