Friday, May 10, 2024
spot_img

അരിക്കൊമ്പൻ കുമളിക്ക് സമീപം;ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ നിരീക്ഷിച്ച് വനം വകുപ്പ്

കുമളി: അരികൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നുവന്നുവെന്ന വാർത്ത കേരളത്തിലെ അരിക്കൊമ്പൻ ഫാൻസിനെ ആവേശത്തിലാക്കിയിരിക്കുകയാണ്.അരിക്കൊമ്പന്‍ ഇപ്പോൾ കുമളിക്ക് സമീപമെത്തി എന്നതാണ്‌ പുതിയ വാർത്ത.ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.

ആറുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles