Monday, October 19, 2026

ക്ഷേത്രം തുറക്കാനെത്തിയ പൂജാരിക്ക് 3 അജ്ഞാതരുടെ ക്രൂര മർദ്ദനം : നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു

തിരുവനന്തപുരം: ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് ക്രൂര മർദ്ദനം. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിലാണ് സംഭവം. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരി പത്മനാഭൻ (35) നാണ് മർദ്ദനമേറ്റത്. മൂന്നുപേർ രാവിലെ ക്ഷേത്രനടയിൽ നിൽക്കുകയും പൂജാരി എത്തിയസമയത്ത് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

ഇയാളുടെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികൾ അവിടെ നിന്നും രക്ഷപെട്ടു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അതുനുശേഷം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അക്രമികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

Related Articles

Latest Articles