Monday, September 21, 2026

‘ദുർഗ്ഗയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ …’; മഹാഷ്ടമി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും മഹാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മഹാഷ്ടമി ആശംസകൾ പങ്കുവെച്ചത്.

‘ഏവർക്കും മഹാഷ്ടമി ആശംസകൾ. നവരാത്രിയുടെ ഏറ്റവും പ്രധാന ദിനമായ ഇന്ന് മഹാഗൗരിയെ ആരാധിക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹം സർവചരാചരങ്ങൾക്കും ലഭിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ ഗൗരി ദേവിയുടെ ഒരു സ്‌തോത്രവും പ്രധാനമന്ത്രി പങ്കുവെച്ചു.

ദുർഗ്ഗയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ എന്നും ആ അനുഗ്രഹം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും പ്രസരിപ്പ് വർദ്ധിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മഹാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ മാസ്റ്റർ പ്ലാൻ രാജ്യത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

നവരാത്രിയുടെ എട്ടാം ദിവസമാണ് മഹാഷ്ടമി എന്നറിയപ്പെടുന്നത്. ഒൻപതാം ദിവസത്തിൽ ദുർഗ്ഗാ ദേവിയുടെ ഒൻപത് രൂപങ്ങളെയും ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്‌കന്ദ മാത, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഭാവങ്ങളാണവ.

Related Articles

Latest Articles