Tuesday, May 28, 2024
spot_img

ഇന്ത്യയുടെ വിജയത്തിൽ പ്രവാസികളുടെ പങ്ക് വലുത്! വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ വിജയഗാഥ മാത്രമല്ല, ഞങ്ങളുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണ്: അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെർളിൻ: ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മനിയിലെ വൈബ്രന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയിലാണ് പരിപാടി നടന്നത്. ആയിരക്കണക്കിന് അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്.

‘വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ വിജയഗാഥ മാത്രമല്ല, ഞങ്ങളുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണ്,” പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പുതിയ ഇന്ത്യയിലെ കുട്ടികൾക്കായി 21-ാം നൂറ്റാണ്ടിലെ നയങ്ങൾ കൊണ്ടുവന്നു.

ഇന്ന് കുട്ടികൾക്ക് അവരുടെ സ്വന്തം മാതൃഭാഷയിൽ വിദ്യാഭ്യാസം പൂർത്തിയാക്കാനും കഴിയും. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ പുതിയ സ്വപ്‌നങ്ങൾ കാണുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുന്നു വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.

ഒരു രാഷ്‌ട്രത്തിലെ ജനങ്ങൾ ഒത്തുചേരുകയും ‘ജൻ ഭാഗിദാരി’ വഴി അതിനെ മാറ്റിഎടുക്കുന്നതിനായി പ്രവർക്കുകയും ചെയ്യുകയാണ്. ഇന്ത്യ വളർച്ചയുടെ പാതയിലാണ് .അതിൽ ലോക രാജ്യങ്ങളും പിന്തുണ നൽകുന്നുണ്ട്. ”പുതുതായി തുടങ്ങുന്ന സംരംഭങ്ങളുടെ കാര്യത്തിൽ ഇന്ത്യ പുറകിലായിരുന്നു. എന്നാൽ ഇന്ന് മൂന്നാമത്തെ സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ഫോണുകൾ പോലും ഇറക്കുമതി ചെയ്തിരുന്ന നമ്മൾ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

”മെയ്‌ക്ക് ഇൻ ഇന്ത്യ ഇതിൽ വലിയ ഒരു ഭാഗമായിട്ടുണ്ടെന്നും,ഇന്ത്യ പുരോഗതിക്കും വികസനത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles