Tuesday, May 21, 2024
spot_img

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വിജയ്ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ്, തെളിവെടുപ്പിനും സാധ്യത

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും പോലീസ് നടപടികൾ. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിലാണിത്.

ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുവദിച്ച സമയം. വിജയ് ബാബുവിനെ തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്ത് നിന്ന് ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർ‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

Related Articles

Latest Articles