Tuesday, May 7, 2024
spot_img

സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും ക്രൈംബ്രാഞ്ചും

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും ക്രൈംബ്രാഞ്ചും. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഈ ചോദ്യം ചെയ്യല്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറോളം സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കേസില്‍ കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ സ്വപ്നക്ക് നോട്ടീസും നൽകിയിരുന്നു. രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അഭിഭാഷകന്റെ കൂടി നിര്‍ദ്ദേശം പരിഗണിച്ചായിരിക്കും സ്വപ്നയുടെ നീക്കം.

Related Articles

Latest Articles