Thursday, January 8, 2026

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ഇക്കുറി മുഴങ്ങുക പൊതുജനങ്ങളുടെ ആശയങ്ങൾ ;ആശയങ്ങൾ ക്ഷണിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ട്വീറ്റ് ,നമോ ആപ്പിൽ പ്രത്യേക ഓപ്പൺ ഫോറം

ദില്ലി: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജനങ്ങളുടെ ആശയങ്ങൾക്ക് ശബ്ദം നൽകാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് പതിനഞ്ചിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിലേക്കാണ് പ്രധാനമന്ത്രി പൊതു ജനങ്ങളുടെ ആശയങ്ങൾ ആരാഞ്ഞിരിക്കുന്നത്.

‘ഓഗസ്റ്റ് പതിനഞ്ചിലെ എന്റെ പ്രസംഗത്തിലേക്ക് നിങ്ങളുടെ വിലയേറിയ ആശയങ്ങൾ സർവ്വത്മനാ ഞാൻ ക്ഷണിക്കുന്നു. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്നും നിങ്ങളുടെ ചിന്തകൾ നൂറ്റിമുപ്പത് കോടി ജനങ്ങളിലേക്കെത്തും. അതിനായി നമോ ആപ്പിൽ പ്രത്യേക ഓപ്പൺ ഫോറം സജ്ജീകരിച്ചിരിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ ആഹ്വാനം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.പ്രധാനമന്ത്രിയുടെ ട്വീറ്റിന് വലിയ തോതിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമോ ആപ്പിലൂടെ നിമിഷങ്ങൾക്കകം അഭിപ്രായങ്ങളും സന്ദേശങ്ങളും പ്രവഹിക്കാൻ തുടങ്ങി.

Related Articles

Latest Articles