കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വനവാസി യുവാവ് വിശ്വനാഥന്റെത് ആത്മഹത്യയല്ലെന്നും, മർദിച്ചു കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി ബന്ധുക്കൾ. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിശ്വനാഥനെതിരെ മോഷണക്കുറ്റം ആരോപിക്കുകയും ആൾക്കൂട്ടം മർദ്ദിച്ചെന്നുമാണ് കുടുംബം പറയുന്നത്
യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുനെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് വളരെ സന്തോഷവാനായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരൻ രാഘവൻ പറഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.കുടുംബത്തിന്റെ ഒപ്പ് വാങ്ങാതെയാണു പോസ്റ്റുമാർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു.

