Thursday, May 16, 2024
spot_img

ചൈനയുമായുള്ള കൂട്ട് നാശത്തിലേക്കുള്ള വഴി ! അയൽക്കാരിൽ നിന്ന് പാഠം പഠിക്കുന്നതാണ് നല്ലത് !

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാര്‍ നടത്തിയ അധിക്ഷേപം മാലിദ്വീപിനെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമായ ടൂറിസം, ഇന്ത്യക്കാര്‍ ബഹിഷ്‌കരണം ശക്തമാക്കിയതോടെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. കാരണം, ഏറ്റവും കൂടുതല്‍ ആളുകള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. അതിനാൽ തന്നെ ഇന്ത്യ ബഹിഷ്‌കരണം ശക്തമായതോടെ ചൈനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു. എന്നാൽ ഒരു ചോദ്യമാണ് ഉയർന്നു വരുന്നത്. മറ്റൊന്നുമല്ല…ചൈന സാമ്പത്തികമായും മറ്റും തകർന്നു കൊണ്ടിരിക്കുകയാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ട് പുറത്ത് വന്നത്. സാമ്പത്തികമാദ്യം ഉണ്ടെന്നു ചൈന തന്നെ സമ്മതിച്ചിട്ടുമുണ്ട്. കൂടാതെ, നിരവധി വലിയ കമ്പനികള്‍ ചൈന വിട്ട് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ചൈനയുടെ നിലനില്‍പ്പ് തന്നെ ചോദ്യത്തിലാകുകയാണ്. അതിനാൽ, തന്നെ കുത്തുപാളയെടുക്കാൻ പോകുന്ന ചൈനയാണോ മൊഹമ്മദ് മൊയിസുവിനെ സഹായിക്കാൻ പോകുന്നത് ? നല്ല ബെസ്റ് രാജ്യത്തോടാണ് മൊഹമ്മദ് മൊയിസുവിന്റെ സഹായാഭ്യർഥന. അതേസമയം, ചൈനയുമായുള്ള കൂട്ട് നാശത്തിലേക്കുള്ള വഴിയാണെന്ന് ചൂണ്ടിക്കാട്ടി മാലിദ്വീപ് എംപി മീകൈൽ അഹമ്മദ് നസീം രംഗത്തെത്തിയിട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാലിദ്വീപ് എംപിയുടെ വാക്കുകൾ ഇപ്രകാരമാണ്…നമ്മുടെ അയൽക്കാരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ശ്രീലങ്കയിൽ ഹമ്പൻടോട്ടയിൽ സംഭവിച്ചത് ഓർമയുണ്ടല്ലോ ? കൂടാതെ, മാലിദ്വീപുകാർ നിലവിലെ സർക്കാരിൽ വളരെ നിരാശരാണ്, അവരുടെ പരാമർശങ്ങൾ മാലിദ്വീപുകാരുടെ ഭൂരിപക്ഷ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ച് മാലിയിലെ പ്രമുഖ ടൂറിസം സംഘടന രംഗത്തെത്തിയിട്ടുണ്ട്. മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേറ്റേഴ്സ് ആണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 17 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചതില്‍ രണ്ടരലക്ഷം ഇന്ത്യക്കാരുണ്ടായിരുന്നു. മാലിദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ൽ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇന്ത്യയിൽ നിന്നാണ്, 209,198 പേർ ആണ് ഇന്ത്യയിൽ നിന്നെത്തിയത്. 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്താണ്. 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്താണ്. അതിനാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ പോലും ബാധിക്കുമെന്ന് മാലദ്വീപ് തിരിച്ചറിയുന്നുണ്ട്. കൂടാതെ മാലദ്വീപിന് പകരം ലക്ഷദ്വീപ് സന്ദർശിക്കാൻ നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിക്കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമർശങ്ങളുടെ നയതന്ത്ര തർക്കത്തെത്തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് യാത്ര റദ്ദാക്കിയത്.

Related Articles

Latest Articles