Saturday, January 10, 2026

ലോകകപ്പ് ആവേശത്തിൽ നിയമങ്ങൾ കാറ്റിൽ പരത്തി;നിയമം ലംഘിച്ച് ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ആലുവ:ലോകകപ്പ് ആവേശത്തിൽ നിയമങ്ങൾ കാറ്റിൽ പരത്തി.ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തു. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി.ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.

വാഹനാപകടം സ്ഥിരമായിരിക്കുന്ന സാഹചര്യത്തിലും ലോകകപ്പ് ആവേശത്തിൽ നിയമങ്ങൾ മറന്ന് പ്രവർത്തിച്ചതിനുമാണ് നടപടി എടുത്തതെന്ന് എം വി ഡി വ്യക്തമാക്കി. അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി

Related Articles

Latest Articles