Monday, October 5, 2026

കോഴിക്കോട് വാഹനാപകടം; വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ വാഹനാപകടം. കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിപ്പെട്ടത്. പാലക്കാട് കുമ്പിടി സ്വദേശികളാണിവർ.

കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി നോക്കുന്ന രഞ്ജിത്ത്, സ്വാലിഹ്, അനസ്, അഭിജിത്ത്, അഖിലേഷ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

Related Articles

Latest Articles