തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കഴിഞ്ഞ ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതിൽ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധിച്ചു.
വിദഗ്ധ പരിശോധനകള്‍ക്കായി 285 സാംപിളുകളും വകുപ്പ് ശേഖരിച്ചു. നിലവിൽ 63 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത 253 കിലോ മത്സ്യം നശിപ്പിച്ചു. പരിശോധയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് മന്ത്രി പറഞ്ഞു .

