Thursday, October 8, 2026

റഷ്യക്ക് മുന്നിൽ കീഴടങ്ങില്ല !!
ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനിൽ സെലെൻസ്‌കി;
ആവശ്യം യുദ്ധവിമാനങ്ങൾ

ബ്രസൽസ് : റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ രാഷ്ട്ര തലവൻ വ്ളാഡിമർ സെലെൻസ്കി യുറോപ്യൻ യൂണിയൻ ആസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടൻ സന്ദർശിച്ചതിനു തൊട്ടു പിന്നാലെയാണ് സെലെൻസ്കി ബ്രസൽസിൽ എത്തിയത്. റഷ്യയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ബ്രിട്ടനോട് ആധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും നൽകാൻ സെലെൻസ്കി അഅഭ്യർത്ഥിച്ചിരുന്നു.

യുദ്ധവിമാനങ്ങൾ ലഭിക്കാൻ സഹായം തേടിയുള്ള ബ്രിട്ടൻ സന്ദർശനം ഫലം കണ്ടുവെന്ന് സെലെൻസ്കി ബ്രസൽസിൽ മാധ്യമങ്ങളോടു അവകാശപ്പെട്ടു . എന്നാൽ , യുദ്ധവിമാനങ്ങൾ കൈമാറുന്നതിൽ ദ്രുതഗതിയിൽ ചിന്തിക്കാതെ ഒരു തീരുമാനം കൈക്കൊള്ളാനാകില്ലെന്നും ദീർഘകാല അടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ നൽകുന്ന കാര്യം പരിശോധിക്കുമെന്നും ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെൻ വാലിസ് വ്യക്തമാക്കി .

Related Articles

Latest Articles