Sunday, May 19, 2024
spot_img

ലോകത്തെ ഞെട്ടിച്ച് കൊവിഡ് വ്യാപനം ; ചൈനയുടെ സിനോവാക്ക്, സിനോഫാം വാക്സീനുകൾക്ക് കാര്യക്ഷമത കുറവാണെന്ന് റിപ്പോർട്ട്, സീറോ കൊവിഡ് നയം പിൻവലിച്ചാൽ മരണം 21 ലക്ഷത്തിലധികമായേക്കും

ദില്ലി: ലോകത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈനയുടെ സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവമാണ് ചൈനക്ക് തിരിച്ചടിയായത്.

ചൈനയിൽ കൊവിഡിനെതിരെ സ്വാഭാവികമായ പ്രതിരോധശേഷി വളരെ കുറവാണ്. പൗരന്മാർക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സിനോവാക്ക്, സിനോഫാം എന്നീ വാക്സിനേഷൻ നൽകിയിട്ടുണ്ടെങ്കിലും ചൈനയുടെ വാക്സീനുകൾക്ക് കാര്യക്ഷമത കുറവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. ഫെബ്രുവരിയിൽ ഹോങ്കോങ്ങിന് സമാനമായ തരംഗം കാണുകയാണെങ്കിൽ, ചൈനയിൽ 167 മുതൽ 279 ദശലക്ഷം കൊവിഡ് കേസുകൾ വരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മരണം 13 മുതൽ 21 ലക്ഷം വരെ ആകാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ചൈന ​ഗുണനിലവാരമുള്ള വാക്സീനുകൾ വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷികമാണെന്ന് എയർഫിനിറ്റിയുടെ വാക്‌സിനുകളുടെയും എപ്പിഡെമിയോളജിയുടെയും തലവൻ ഡോ. ലൂയിസ് ബ്ലെയർ പറഞ്ഞു.

കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഡിസംബറിൽ ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പിന്നാലെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചുവരികയാണ് .

Related Articles

Latest Articles