Tuesday, May 7, 2024
spot_img

കരിപ്പൂരിൽ വിക്‌സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി കാസിം അറസ്റ്റിൽ

കോഴിക്കോട് :വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.ശരീരത്തിൽ ഒളിപ്പിച്ചും മറ്റ് പല സംവിധാനങ്ങളും കടത്തുകാർ സ്വർണ്ണക്കടത്തിനായി ഉപയോക്കുകയാണ്.കരിപ്പൂരിൽ വിക്‌സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ആണ് ഒരാളെ ഇന്ന് പിടികൂടിയത്.മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്.

226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്.പ്രതിക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. ഇതിനിടെ കരിപ്പൂരിൽ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മറ്റൊരാളും പിടിയിലായി. മലപ്പുറം സ്വദേശി ഹാരിസാണ് പിടിയിലായത്.

Related Articles

Latest Articles