Friday, May 3, 2024
spot_img

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13 മുതൽ, ടൈംടേബിളും പുറത്തിറക്കി

തിരുവനന്തപുരം : ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്.

ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.മോഡൽ പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും.അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും.

Related Articles

Latest Articles