Monday, May 20, 2024
spot_img

കേന്ദ്രം കണ്ണുരുട്ടി; തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ഡ്രോൺ പറത്താൻ സംസ്ഥാനം തയ്യാറാകുന്നു

ആലപ്പുഴ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ദൈനംദിന ജോലികൾ ഡ്രോൺ പറത്തി നിരീക്ഷിക്കണമെന്ന നിർദ്ദേശം നടപ്പാക്കാത്ത കേരളത്തിന്റെ നടപടിയിൽ കേന്ദ്രസർക്കാരിന് അതൃപ്തി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി വിവിധ ജോലികളുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനായി അപ്‌ലോ‍‍ഡ് ചെയ്യാൻ കേന്ദ്രം അന്ത്യശാസനം നൽകി. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്.

വൈകിയാൽ കേന്ദ്രഫണ്ട് ഉൾപ്പെടെ മുടങ്ങുമെന്നതിനാൽ സംസ്ഥാനം ഡ്രോൺ ഉടമകളുടെ പാനൽ തയ്യാറാക്കി ഏജൻസികളെ നിശ്ചയിക്കാൻ ശ്രമം ആരംഭിച്ചു. ഓരോ പഞ്ചായത്തിന്റെയും ആവശ്യമനുസരിച്ച് ജില്ലാതലത്തിൽ നിന്നായിരിക്കും അവ നൽകുക.

നിലവിൽ സംസ്ഥാനത്ത് സുരക്ഷാമേഖലയിൽ ഡ്രോൺ പറത്തണമെങ്കിൽ പോലീസിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളിലെ ജോലി ഒഴികെയുള്ളവയ്ക്കായിരിക്കും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുക. എല്ലാ ജോലികൾക്കും ഡ്രോൺ നിരീക്ഷണം വേണമെന്ന് കേന്ദ്രം നിബന്ധനവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതി വൈകാതെ നടപ്പാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Related Articles

Latest Articles