Thursday, September 24, 2026

പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം! പി വി അന്‍വര്‍ എം എല്‍ എക്കെതിരെ പ്രമേയം പാസ്സാക്കി ഐ പി എസ് അസ്സോസിയേഷൻ

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം. എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് പി വി അൻവർ ശ്രമിച്ചതെന്ന് പ്രമേയത്തിൽ പറയുന്നു.

‘മലപ്പുറം എസ്.പിയെ പല മാർഗത്തിൽകൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി പി വി അൻവർ എംഎൽഎ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎൽഎ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവർ നടത്തിയ പ്രസ്‌താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎൽഎ തയ്യാറാകണം’- എന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ അറിയിച്ചു.

Related Articles

Latest Articles