Sunday, May 19, 2024
spot_img

ഇന്ത്യയെ തകർക്കണമെന്നത് ഉദ്ദേശം, ശത കോടീശ്വരൻ ജീവനും കൊണ്ട് ഓടി ! ഇത് ഇന്ത്യയാണ് | Sandeep G Varier

ഇന്ത്യയെ തകർക്കണമെന്ന ഉദ്ദേശത്തോടെ എത്തിയ ശത കോടീശ്വരനാണ് ജോർജ് സോറോസ്. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോറോസ് പരാമര്‍ശമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ബിജെപി പ്രവർത്തകനായ സന്ദീപ് ജി വാരിയർ രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തെമ്പാടുമുള്ള “ദേശീയവാദി സർക്കാരുകളെ ” തകർക്കുമെന്ന് പ്രഖ്യാപിച്ച് ബില്യൺ കണക്കിന് ഫണ്ടിറക്കി കൂലി പ്രചാരണം സംഘടിപ്പിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ജീവാത്മാവും പരമാത്മാവുമാണ്‌ ഹംഗറിയിൽ ജനിച്ച് അമേരിക്കയിൽ കഴിയുന്ന ബിസിനസ്സുകാരൻ ജോർജ് സൊറോസ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇന്ത്യയെ തകർക്കാൻ ജോർജ് സോറോസിന്റെ ബില്യൺ കണക്കിന് ഡോളർ . സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും. ലോകത്തെമ്പാടുമുള്ള “ദേശീയവാദി സർക്കാരുകളെ ” തകർക്കുമെന്ന് പ്രഖ്യാപിച്ച് ബില്യൺ കണക്കിന് ഫണ്ടിറക്കി കൂലി പ്രചാരണം സംഘടിപ്പിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ജീവാത്മാവും പരമാത്മാവുമാണ്‌ ഹംഗറിയിൽ ജനിച്ച് അമേരിക്കയിൽ കഴിയുന്ന ബിസിനസ്സുകാരൻ ജോർജ് സൊറോസ്. സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം, ഇന്ത്യയിലെ ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുക , മോദി സർക്കാരിനെ പുറത്താക്കുക . ഈ ലക്ഷ്യം നേരത്തെ പുറത്ത് വന്നതാണ്. ഇന്നത് ശരിവക്കും പോലെയാണ് പുറമേക്ക് വരുന്ന വാർത്തകൾ . 2016ൽ മോദി സർക്കാർ എൻജിഒകൾക്ക് വരുന്ന ഫണ്ടിങ് സംബന്ധിച്ച് നിയന്ത്രണങ്ങൾ കൊണ്ട് വന്നപ്പോൾ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനും പ്രശ്നങ്ങളുണ്ടായി. ഓപ്പൺ സൊസൈറ്റി ഫണ്ട് ചെയ്യുന്ന ചില ഇന്ത്യൻ എൻജിഒകളുണ്ട് . എല്ലാം മോദി വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ . നിങ്ങൾ മോദിയെ എതിർത്തോളൂ.പക്ഷെ ഇന്ന് ജോർജ് സൊറോസ് പറഞ്ഞു വക്കുന്ന അപകടകരമായ നിലപാടുണ്ട് . അത് ഇന്ത്യയിലെ ” ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം ” നടത്തുമെന്നതാണ്. ലോകത്തെമ്പാടുമുള്ള ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ നടക്കുന്ന ഒരു വൈദേശിക കോടീശ്വരൻ ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ബില്യൺ കണക്കിന് ഡോളർ ഒഴുക്കുമ്പോൾ , അതിൽ നിന്ന് വിഹിതം പറ്റിയവരാണ് മോദി വിരുദ്ധ നരേറ്റിവുകൾ പടച്ച് വിടുന്നത്. ജാഗ്രത. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം ജോര്‍ജ്ജ് സോറോസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും രംഗത്തു വന്നിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത സാമ്പത്തിക യുദ്ധക്കുറ്റവാളി എന്ന് കേന്ദ്രമന്ത്രി സോറോസിനെ വിശേഷിപ്പിച്ചു. മറ്റു രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടു നീക്കം നടത്തുന്ന ജോര്‍ജ്ജ് സോറോസ് ഇപ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയ്‌ക്കെതിരായ തന്റെ ഉദ്ദേശ്യങ്ങള്‍ പ്രകടമാക്കിയിരിക്കുകയാണ്. തന്റെ നീചമായ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സര്‍ക്കാരാണ് സോറോസിന്റെ ആഗ്രഹമെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. സോറോസ് തന്റെ സ്വപ്‌നങ്ങള്‍ പുലമ്പുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

Related Articles

Latest Articles