Wednesday, May 22, 2024
spot_img

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; താര രാജാക്കന്മാരുടെ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

നീണ്ട ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടുമെത്തുന്നു. ഇന്ത്യൻ സിനിമയിലെ താര രാജാക്കന്മാരുടെ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. റായ്പൂരിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ റൈനോസ് കർണാടക ബുൾഡോസേഴ്‌സിനി നേരിടും. സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സും തെലുങ്ക് വാരിയേഴ്‌സും തമ്മിലുള്ള പോരാട്ടം നാളെ നടക്കും.

ഇന്ത്യൻ സിനിമയിലെ വിവിധ ഇൻഡസ്ട്രികളിലെ സിനിമാ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. കുഞ്ചാക്കോ ബോബനാണ് കേരളാ ടീമിനെ നയിക്കുന്നത്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ കേരളാ ടീമിന്റെ താരങ്ങൾ.

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക. സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ്, ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുങ്കു വാരിയേഴ്സ്, ചെന്നൈ റൈനോസ് എന്നിവരാണ് ലീഗിൽ മത്സരിക്കുന്ന ടീമുകൾ

Related Articles

Latest Articles