Tuesday, November 3, 2026

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയിൽ വിശദീകരണം തേടി,വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ :വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്. ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയിൽ വിശദീകരണം തേടിയെന്നും സൂപ്രണ്ട് പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവിവരങ്ങൾ യഥാസമയം തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ആരോഗ്യ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചില്ലെന്നത് ചികിത്സാ പിഴവിന്റെ പരിധിയിൽ വരുമെന്ന് ജില്ലാ പോലീസ് മേധാവിയും പറഞ്ഞിരുന്നു.

എന്നാൽ ആരോഗ്യവിവരം അറിയിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം
അനസ്‌തേഷ്യ നൽകിയത് കൃത്യമായിരുന്നു. ശസ്ത്രക്രിയ തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് അപർണയുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ഉയർന്നത്. ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും പരിചയ സമ്പന്നരായ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് അന്വേഷണ രിപ്പോർട്ടിലും പറയുന്നത്.

Related Articles

Latest Articles