Thursday, May 16, 2024
spot_img

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരെത്തിച്ച പ്രതി അക്രമാസക്തനായി! കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്ടറുടെ പരാതി

കോട്ടയം : വൈദ്യപരിശോധനയ്ക്ക് കൊണ്ട് വന്ന അദ്ധ്യാപകന്റെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയിട്ടും നടപടിയുണ്ടാകാൻ വൈകിയെന്നു വനിതാ ഡോക്ടർ ആരോപിച്ചു.

അക്രമാസക്തനായ പ്രതി, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ജീവനക്കാർ ഒന്നിച്ച് ഇയാളെ കെട്ടിയിട്ടു. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles