Sunday, June 2, 2024
spot_img

വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനു നാളെ കേപ്ടൗണില്‍ തുടക്കം

കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ കേപ്ടൗണില്‍ തുടക്കമാകും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം.

ടെസ്റ്റ് പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനിലപാലിക്കുന്നതിനാല്‍ കേപ്ടൗണ്‍ ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉറപ്പാണ്.

അതേസമയം പരിക്ക് കാരണം കഴിഞ്ഞ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തും. ഇതോടെ ഹനുമാ വിഹാരിക്ക് പുറത്തു പോവേണ്ടി വരും.

എന്നാൽ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല. സിറാജിനു പകരം ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരിലൊളായിരിക്കും ടീമിലേക്കു വരുക. ഉമേഷിനായിരിക്കും മുന്‍തൂക്കമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഇന്ത്യ സാധ്യതാ ഇലവന്‍: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

Related Articles

Latest Articles